News & Events



The Indian Constitution and Hindu Religious Institutions.
അറിയിപ്പ്

Content : പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്റെ തിരുസന്നിധിയിലെത്തുന്ന ഭക്തജനങ്ങൾക്ക് അത്ഭുതവും ആകാംക്ഷയും ഉണ്ടാകുന്ന ഒരു വിഭാഗം മടപ്പുരയിലുണ്ട്: അത് മറ്റാരുമല്ല ഒരു കൂട്ടം 'പട്ടികൾ'' ആണ് കഥാപാത്രങ്ങൾ. പട്ടികളെ മുത്തപ്പന്റെ വാഹനമായി കാണുന്നവരാണ് ഭക്തജനങ്ങളിൽ അധികം പേരും എന്നാൽ അത് അങ്ങിനെയല്ല മുത്തപ്പന്റെ കൂടെ നായാട്ടിനു കൂട്ടു പോകുന്ന വേട്ടനായ്ക്കളാണ് ഇവ എന്നറിയുന്നവർ വളരെ ചുരുക്കം. എന്നാൽ ഈ വിഭാഗം മൂലം ഗുരുതര പ്രശ്നങ്ങളാണ് പറശ്ശിനി നിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് പരമമായ സത്യമാണ്, ആയതിന്റെ അടിസ്ഥാനത്തിൽ മടപ്പുരയിൽ ദേവപ്രശ്നം മുഖേന ചിന്തിച്ചപ്പോൾ മടപ്പുരയുടെ ചുറ്റമ്പലത്തിന് അകത്ത് വളർത്തുന്ന പട്ടികളെയും മടപ്പുര അധികാരികളുടെ അറിവും സമ്മതത്തോടും കൂടി സമർപ്പിക്കുന്ന പട്ടികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മാത്രമേ മടപ്പുരക്കുള്ളൂ എന്നതാണ് ''മുത്തപ്പഹിതം''എന്നാണ് അറിയാൻ സാധിച്ചത്. ഒരു ഭക്തിയുടെ അല്ലെങ്കിൽ പ്രാർഥനയുടെ മറവിൽ വീട്ടിലും നാട്ടിലും ഉപദ്രവകാരികളായ പട്ടികളെ കൊണ്ടു തള്ളാനുള്ള ഇടമല്ല പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയും പറശ്ശിനിക്കടവ് പ്രദേശവും എന്ന് ഇനിയെങ്കിലും ഇത്തരത്തിൽ പട്ടികളെ കൊണ്ട് തള്ളുന്നവർ മനസ്സിലാക്കിയാൽ നല്ലത്. ആദ്യം മടപ്പുര അധികാരികളുടെ സമ്മതം വാങ്ങി അംഗീകൃത മൃഗഡോക്ടറുടെ ' സർട്ടിഫിക്കറ്റും വാക്സിനേഷൻ നടത്തിയ സർട്ടിഫിക്കറ്റും ഉണ്ടായാൽ മാത്രമേ പട്ടികളെ സ്വീകരിക്കാൻ പറ്റൂ എന്ന നിലപാട് ക്ഷേത്ര ഭാരവാഹികൾ കർശനമാക്കേണ്ടി വരും. ആയതിനാൽ പട്ടികളെ വാഹനത്തിൽ കൊണ്ടുവന്ന് പറശ്ശിനിക്കടവിലും പരിസരത്തും തള്ളിവിടുന്ന പ്രവണത ദയവായി അവസാനിപ്പിക്കണം. അല്ലെങ്കിൽ ഇതിന്റെ പാപഫലം അത് ചെയ്യുന്നവർ തന്നെ അനുഭവിക്കേണ്ടി വരും...

Das Residency, Hotels in Parassinikkadavu
Sixthfort Thapasya Heritage

Login Here

 
  • User Name
  • *
  • Password
  • *
  • *
  •